എഴുതുന്നത് : Muhsin Ali Velliparamba

കോഴിക്കോട് ജില്ലയിലെ, മുക്കവും കൂടരഞ്ഞിയും അവിടെ നിന്ന് കുളിരാമുട്ടിവഴി കൂടരഞ്ഞി പൂവാറൻത്തോട് റോഡ് കയറി 8 kmtr സഞ്ചരിച്ചാൽ അവിടെ റോഡ് അവസാനിക്കുന്നു. വാഹനം പാർക്ക് ചെയ്ത് മല കയറുന്നതിനു മുൻപ് ഒന്നര kmtr ഓഫ്‌ റോഡ് നടക്കുവാൻ ഉണ്ട് . കുന്നിന്റെയും കാടിന്റെയും സൗന്ദര്യം ആസ്വദിച്ചുകൊണ്ട് നടക്കാം… ഈറ്റയും അരുവിയും കൂറ്റൻ മരങ്ങളും കാടിന്റെ ശബ്ദവും തണുപ്പും കോടയുമെല്ലാം ആവേശം പകരുന്ന അനുഭൂതികളിൽ ചിലത് മാത്രമാണെന്ന് ഓർമ്മിപ്പിക്കട്ടെ .

നൂലട്ടയും പോത്തട്ടയും വാഴുന്ന സ്ഥലമായതുകൊണ്ട് ഉപ്പ് കരുതിയാൽ നന്നായിരിക്കും. ഓഫ്‌ റോഡ് താണ്ടി ചെല്ലുമ്പോൾ ഇടത്തെ ഭാഗത്തു ചെറിയ തോതിൽ ഇടതൂർന്ന വഴി കാണാം പ്രത്യക്ഷത്തിൽ ഒരു വഴി പോലെ തോന്നിക്കുകയില്ലെങ്കിലും മലയ്ക്ക് മുകളിലോട്ട് കയറുവാൻ ആ കാട് താണ്ടിയേ തീരൂ . അല്പം റിസ്ക് ഉള്ളതും, തണുപ്പാണെങ്കിൽ പോലും നന്നായി വിയർക്കുന്നതുമായ കയറ്റമാണത്, അപ്പോൾ ഊഹിക്കാമല്ലോ കയറ്റത്തിന്റെ ദൂരവും ഇരിപ്പും . കുത്തനെ കയറാൻ ഉള്ളതുകൊണ്ടാണ് തളരുന്നത് പാറകളിലും മറ്റും വിശ്രമിക്കാവുന്നതാണ് . മഴ ഉള്ളതുകൊണ്ട് മണ്ണിടിയാനും പാറകളിൽ തെന്നിപോകുവാനും സാധ്യത ഉണ്ട്. അപ്പോൾ വള്ളികളും മരങ്ങളും പിടിച്ചു ആശ്രയിക്കാവുന്നതാണ്. ഗ്രിപ്പ് ഉള്ള mountain shoe ഉണ്ടെങ്കിൽ നല്ലത്.

മല കയറി പകുതി എത്തുമ്പോൾ കോടയുടെ വരവ് പ്രതീക്ഷിക്കാതെയായിരിക്കും രസമുള്ള കാഴ്ചയും അനുഭൂതിയുമാണ്‌ അവയെല്ലാം… ഏകദേശം 1 :45 മണിക്കൂർ വേണം മല മുകളിൽ എത്തുവാൻ (including rest) മുകളിൽ എത്തിയാൽ പിന്നെ ഫോട്ടോയിൽ കാണുന്നതിനപ്പുറം എനിക്ക് വിശദീകരിക്കണം എന്ന് തോനുന്നില്ല.


Leave a comment

Design a site like this with WordPress.com
Get started